ഓപ്പറേഷന്‍ തൂഫാന്‍ 2.0 ഉദ്ഘാടനം

September 28, 2026

തദ്ദേശ സ്വയംഭരണ വകുപ്പും, പോലീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൂഫാന്‍ 2.0 പദ്ധതിയുടെ പഞ്ചായത്തില്‍ തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത്കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പ്രസിഡന്‍റ് ശ്രീ കെ.ജി സാബു നിര്‍വ്വഹിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുഫാന്‍ പതാക ഉയര്‍ത്തല്‍,സംസ്ഥാന തല ഉദ്ഘാടനം തത്സമയ പ്രദര്‍ശനം,തൂഫാന്‍ പ്രതിജ്ഞ എന്നീ പരിപാടികളോടൊപ്പം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തന അവതരണവും ബോധവല്‍കരണവും എസ്.എച്ച്.ഒ യുടെ നേതൃത്വത്തില്‍ നടത്തി.തൂഫാന്‍ വാരിയേഴ്സായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ജനപ്രതിനിധകള്‍ക്ക് ബാഡ്ജ് വിതരണവും നടത്തി.

image 1
image 2
img 3
img4