2026 മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

June 5, 2026

മഴക്കാലത്ത് വെള്ളക്കെട്ട്, കൊതുക് ശല്യം, പകർച്ചവ്യാധികൾ എന്നിവ ഒഴിവാക്കുന്നതിനായി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിൽ സുരക്ഷാ പ്രവർത്തകർ, ഹരിതകർമ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയാക്കൽ, മാലിന്യങ്ങൾ, ഓടകൾ, കനാലുകളിലും തോടുകളിലും തടസ്സങ്ങൾ നീക്കം ചെയ്യൽ, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിലൂടെയും പൊതുസ്ഥലങ്ങളും കുടിവെള്ള സ്രോതസ്സുകളും വൃത്തിയാക്കുന്നതിലൂടെയും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ്, ഹരിതകർമ സേന, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സംയുക്തമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ തടയാനും സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. ഇത്തരം പ്രവർത്തനങ്ങളുടെ വിജയത്തിന് ജനങ്ങളുടെ സജീവ പങ്കാളിത്തം അത്യാവശ്യമാണ്.

inaguration photos