സ്ഥാപന ചരിത്രം
മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്കിലാണ് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 20.01 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്. 1947-ലായിരുന്നു. 1951-ലെ സ്വാതന്ത്യദിനത്തിലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഇതിൽ മല്ലപ്പള്ളി, പുതുശ്ശേരി, പരിയാരം, കൊടുമുടിശ്ശേരി എന്നീ കരകളും കൂടി ഉൾപ്പെട്ടിരുന്നു.] 1962-ലെ വിലേജ് പുനർനിർണ്ണയത്തോടെ, മല്ലപ്പള്ളി വില്ലേജുൾപ്പെടുന്ന ഇന്നത്തെ മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായി. 1982 വരെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ലാതാലൂക്കിൽ 1951-ലാണ് മല്ലപ്പള്ളി പഞ്ചായത്ത് രൂപീകൃതമായത്.
പേരിനു പിന്നിൽ
കായികാഭ്യാസികളുടെ അഥവാ മല്ലന്മാരുടെ ഗ്രാമം എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. മല്ല എന്ന പദത്തിന് കായികാഭ്യാസിയെന്നും പള്ളി എന്ന വാക്കിന് ഗ്രാമം എന്നും അർത്ഥമുള്ളതിനാൽ മല്ലപ്പള്ളി മല്ലൻമാരുടെ നാടുതന്നയായിരുന്നുവെന്നതിന് ന്യായമുണ്ട്.
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ആനിക്കാട്, കോട്ടാങ്ങൽ, എഴുമറ്റൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കറുകച്ചാൽ, കുന്നന്താനം പഞ്ചായത്തുകളുമാണ്.
ഭൂപ്രകൃതി
സാമാന്യം ഉയർന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഇടത്തരം കുന്നുകളും ചരിവുപ്രദേശങ്ങളും പാറക്കെട്ടുകളും ഒപ്പം സമതലപ്രദേശങ്ങളും വെള്ളം കയറുന്ന വയലുകളുമൊക്കെയുള്ള മല്ലപ്പള്ളി ഗ്രാമം പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്.