ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കായികാഭ്യാസികളായ മല്ലന്മാരുടെ ഗ്രാമം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായതായി പറയപ്പെടുന്നു. ചരിത്രപരമായി നോക്കുമ്പോള്‍ ഈ ഭൂപ്രദേശം ഇടപ്പള്ളി രാജവംശത്തിന്റെ അധീനതയിലായിരുന്ന കല്ലൂപ്പാറ പകുതിയില്‍ സ്ഥിതി ചെയ്തിരുന്നു. അന്നത്തെ നാട്ടുരാജാക്കന്മാരുടെ കീഴില്‍ ഒരോ പ്രദേശത്തിന്റെയും കാര്യവിചാരിപ്പുകാരായി മേലാളപ്രമാണിമാര് എല്ലായിടത്തും ഉണ്ടായിരുന്നതുപോലെ മല്ലപ്പള്ളിയിലും ഉണ്ടായിരുന്നു. കൊല്ലും കൊലയും നടത്തുന്നതിന് അധികാരം ഉണ്ടായിരുന്ന മേലാളക്കുടുംബമായിരുന്നു മല്ലപ്പള്ളി ഭരിച്ചിരുന്നത്. മല്ലപ്പള്ളി ടൌണിന്റെ ഓരം ചേര്‍ന്ന് ഒഴുകുന്ന മണിമലയാറ്റിലേക്ക് വഴി ചെന്നവസാനിക്കുന്നിടം പൂവനക്കടവ് എന്നാണറിയപ്പെട്ടിരുന്നത്. അവിടെ 1955-ല്‍ പാലം ഉയരുന്നതുവരെ വിളക്കുമാടം, കാവല്‍പ്പുര എന്നിവയും സ്ഥിതിചെയ്തിരുന്നു. മല്ലപ്പള്ളിയും പരിസരപ്രദേശങ്ങളും നിബിഡമായ വൃക്ഷക്കൂട്ടങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും ഒരു...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 5, 2026
2026 മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
മഴക്കാലത്ത് വെള്ളക്കെട്ട്, കൊതുക് ശല്യം, പകർച്ചവ്യാധികൾ എന്നിവ ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ,തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പൊതുജനങ്ങളുടെയും സഹകരണത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും...
കൂടുതൽ വായിക്കുക