പൌരാവകാശ രേഖ
പൌരാവകാശ രേഖ 2026–2027
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, ഫീസ്, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി എന്നിവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് പൗരാവകാശ രേഖ 2026–2027. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജനനം, മരണം, വിവാഹം എന്നിവയുടെ രജിസ്ട്രേഷൻ, വിവിധ പെൻഷൻ സേവനങ്ങൾ, തൊഴിൽരഹിത വേതനം, വിവാഹ ധനസഹായം, കെട്ടിട നിർമ്മാണ പെർമിറ്റ്, വസ്തു നികുതി, വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ്, തൊഴിൽ കാർഡ്, സ്വകാര്യ ആശുപത്രി/പാരാമെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങിയ നിരവധി സേവനങ്ങളുടെ വിശദാംശങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ സേവനത്തിനും ആവശ്യമായ രേഖകൾ, അപേക്ഷ സമർപ്പിക്കേണ്ട രീതി, സേവനം ലഭ്യമാകുന്നതിനുള്ള സമയപരിധി, ബാധകമായ ഫീസ് തുടങ്ങിയ വിവരങ്ങൾ ക്രമബദ്ധമായി നൽകിയിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനും അവരുടെ അവകാശങ്ങൾ മനസ്സിലാക്കുന്നതിനും ഈ പൗരാവകാശ രേഖ സഹായകരമാണ്.