ഇത് നിര്‍മ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂര്‍ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സാബു കെ.ജി

പ്രസിഡൻ്റ്

സിന്ധു സുബാഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പാര്‍ത്ഥന്‍ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജീന കെ ചാക്കോ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനു എബി വര്‍ഗീസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനില്‍ കുമാര്‍ എന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: മല്ലപ്പള്ളി താലൂക്ക് ,പത്തനംതിട്ട ജില്ല,കേരളം 

വാര്‍ഡുകള്‍ :15 

നിയമസഭാ മണ്ഡലം: തിരുവല്ല

ലോകസഭാ മണ്ഡലം :പത്തനംതിട്ട

വില്ലേജ്: മല്ലപ്പള്ളി 

ആകെ ജനസംഖ്യ :17712 

പുരുഷന്മാര്‍: 8399 

സ്ത്രീകള്‍: 9313

പട്ടികജാതി: 1600

പട്ടികവര്‍ഗ്ഗം: 178

വിസ്തീര്‍ണ്ണം :12.4165 ച.കി.മീ

സാക്ഷരത: 98.5 %

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കായികാഭ്യാസികളായ മല്ലന്മാരുടെ ഗ്രാമം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് മല്ലപ്പള്ളിയെന്ന പേരുണ്ടായതായി പറയപ്പെടുന്നു. ചരിത്രപരമായി നോക്കുമ്പോള്‍ ഈ ഭൂപ്രദേശം ഇടപ്പള്ളി രാജവംശത്തിന്റെ അധീനതയിലായിരുന്ന കല്ലൂപ്പാറ പകുതിയില്‍ സ്ഥിതി ചെയ്തിരുന്നു. അന്നത്തെ നാട്ടുരാജാക്കന്മാരുടെ കീഴില്‍ ഒരോ പ്രദേശത്തിന്റെയും കാര്യവിചാരിപ്പുകാരായി മേലാളപ്രമാണിമാര്‍ എല്ലായിടത്തും ഉണ്ടായിരുന്നതുപോലെ മല്ലപ്പള്ളിയിലും ഉണ്ടായിരുന്നു. കൊല്ലും കൊലയും നടത്തുന്നതിന് അധികാരം ഉണ്ടായിരുന്ന മേലാളക്കുടുംബമായിരുന്നു മല്ലപ്പള്ളി ഭരിച്ചിരുന്നത്. മല്ലപ്പള്ളി ടൌണിന്റെ ഓരം ചേര്‍ന്ന് ഒഴുകുന്ന മണിമലയാറ്റിലേക്ക് വഴി ചെന്നവസാനിക്കുന്നിടം പൂവനക്കടവ് എന്നാണറിയപ്പെട്ടിരുന്നത്. അവിടെ 1955-ല്‍ പാലം ഉയരുന്നതുവരെ വിളക്കുമാടം, കാവല്‍പ്പുര എന്നിവയും സ്ഥിതിചെയ്തിരുന്നു. മല്ലപ്പള്ളിയും പരിസരപ്രദേശങ്ങളും നിബിഡമായ വൃക്ഷക്കൂട്ടങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും ഒരു...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 13, 2026

പി.എം.എ.വൈ ആവാസ് പ്ലസ് -സ്പെഷ്യല്‍ ഗ്രാമസഭ

പി.എം.എ.വൈ.ജി പദ്ധതിയിൽ പുതുതായി ഗുണഭോക്താക്കൾ ഉൾപ്പെടുത്തുന്നതിനായുള്ള പി.എം.എ.വൈ.ജി ആവാസ് പ്ലസ് 2024 സർവ്വയുമായി ബന്ധപ്പെട്ട സ്വയം സർവ്വേ കേസുകളുടെ സ്ഥിതീകരണം, സർവ്വേ കേസുകളുടെ പരിശോധന, അർഹതയില്ലാത്ത കുടുംബാംഗങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കൽ, സിസ്റ്റം സൃഷ്ടിച്ച മുൻഗണന പട്ടികയുടെ തയ്യാറാക്കൽ,...

കൂടുതൽ വായിക്കുക