2026 മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

June 5, 2026

മഴക്കാലത്ത് വെള്ളക്കെട്ട്, കൊതുക് ശല്യം, പകർച്ചവ്യാധികൾ എന്നിവ ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ,തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പൊതുജനങ്ങളുടെയും സഹകരണത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങൾ വൃത്തിയാക്കുക, ഓടകൾ, കാനകൾ, തോടുകൾ എന്നിവയിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കം ചെയ്യുക, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ശുചീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും നടത്തിയത്.

      പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുക, പൊതുസ്ഥലങ്ങളും കുടിവെള്ള സ്രോതസ്സുകളും ശുചീകരിക്കുക എന്നിവയിലൂടെ ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ആരോഗ്യ വകുപ്പ്, ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സംയുക്തമായി ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വഴി ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും സുരക്ഷിതവും ശുചിത്വമുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സാധിക്കുന്നു. ജനങ്ങളുടെ സജീവ പങ്കാളിത്തം ഇത്തരം പ്രവർത്തനങ്ങളുടെ വിജയത്തിന് അനിവാര്യമാണ്.

 

inaguration photos